ലഖ്നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബർ കുറ്റങ്ങൾ, മാവോയിസ്റ്റ് ആക്രമണങ്ങൾ തുടങ്ങിയ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിപി, ഐജിപി മാരുടെ 56ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെയും അവർ നടത്തിയ ത്യാഗങ്ങളെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.
സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് ഊന്നിപ്പറയുകും സമ്മേളനത്തിൽ ചർച്ച ചെയ്ത നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ പ്രതിനിധികളോട് ആഭ്യന്തര മന്ത്രി നിർദേശിക്കുകയും ചെയ്തു.
തീരദേശ സുരക്ഷ, തീവ്രവാദം, മയക്കു മരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം സമ്മേളനത്തിൽ ഉണർത്തി.