മാതാപിതാക്കളുടെ വസതി നെസോണ്‍ ഗ്രൂപ്പ് സിഇഒയ്ക്ക് വിറ്റ് അമിതാബ് ബച്ചന്‍

February 6, 2022
90
Views

ഡല്‍ഹി: മാതാപിതാക്കള്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ ഭവനം അമിതാബ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്ട്. അച്ഛനും കവിയുമായ ഹരിവംശ്റായ് ബച്ചനും അമ്മ തേജി ബച്ചനും താമസിച്ചിരുന്ന ഗുല്‍മോഹര്‍ പാര്‍ക്കിന് സമീപത്തുള്ള ‘സോപാന്‍’ എന്ന ഭവനം താരം 23 കോടി രൂപയ്ക്ക് വിറ്റതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തേജി ബച്ചന്റെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബച്ചന്‍ കുടുംബത്തിന്റെ ആദ്യവസതിയാണ് സോപന്‍ എന്ന് പറയപ്പെടുന്നു.

നെസോണ്‍ ഗ്രൂപ്പ് കമ്പനീസ് സിഇഒ അവ്നി ബദറാണ് വസ്തു വാങ്ങിയത്. സോപാനിന് സമീപത്താണ് അവ്നി താമസിക്കുന്നത്. അമിതാബ് ബച്ചനുമായി 35 കൊല്ലത്തെ പരിചയവും അവ്നിക്കുണ്ട്. വസ്തുവിന്റെ ചുറ്റളവ് 418.05 ചതുരശ്ര മീറ്ററാണ്. വളരെ പഴക്കമേറിയതിനാല്‍ കെട്ടിടം പൊളിച്ച് അവിടെ മറ്റൊരു കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് അവ്നി വ്യക്തമാക്കി.

ബച്ചന്റെ മാതാപിതാക്കള്‍ ബച്ചനോടൊപ്പം മുംബൈയിലെ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം വീട് പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ആരും ഉപയോഗിക്കാത്തതിനാലാവണം വീട് വില്‍ക്കാന്‍ ബച്ചന്‍ തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *