വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് നെല്ലിക്ക.
വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് നെല്ലിക്ക. ഒറ്റമൂലികളിലും മറ്റും ഉണങ്ങിയ നെല്ലിക്ക ചേര്‍ക്കാറുണ്ട്.
സ്ഥിരമായി നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. തൈറോയ്ഡിനെ നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ കുറച്ച് മുടി വളര്‍ത്താനും വളരെയധികം നല്ലതാണ് നെല്ലിക്ക ജ്യൂസ്.
അസിഡിറ്റി, വയറിളക്കം എന്നിവയ്‌ക്കും മറ്റ് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ക്കും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. സ്ഥിരമായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിനും സഹായിക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ജ്യൂസ് അടിച്ചു കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ശരീരഭാരം നിലനിര്‍ത്തുന്നതിനും കുറയ്‌ക്കുന്നതിനും നെല്ലിക്ക ജ്യൂസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്ക ജ്യൂസ് വളരെ നല്ലതാണ്.