തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 പിന്തുണ തന്നാൽ എൻഡിഎ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. ട്വന്റി 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണ്.കോൺഗ്രസിന് തൃക്കാക്കരയിൽ സംഘടനാ സംവിധാനമില്ല. പിടി തോമസിന്റെ ബഹുമാന്യതയ്ക്ക് മുന്നിൽ സിപിഐഎമ്മിന് പറ്റിയ സ്ഥാനാർത്ഥി പോലും തൃക്കാക്കരയിൽ ഇല്ലെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളായി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തെ രണ്ട് മണ്ഡലങ്ങളാക്കി മാറ്റിയിരുന്നു. അതിന്റെ ഏറ്റവും താഴെക്കിടയിലുള്ള സംഘടനാ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ച സമയത്താണ് നിർഭാഗ്യവശാൽ പിടി തോമസ് അന്തരിച്ചത്. ഞാൻ ഉൾപ്പെടെയുള്ളവർ ബഹുമാനിക്കുന്ന വ്യക്തിയാണ് പി.ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ തൃകോണ മത്സരം നടന്നിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര. ഇവിടെ കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനമില്ല.
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പി.ടി തോമസിനെതിരെ പരാമർശം നടത്തുന്നത് സിപിഐഎം നിർത്തണണമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. പി.ടിക്ക് ബദലായി സിപിഐഎമ്മിന് ആരുമില്ലെന്നും എഎൻ രാധാകൃഷ്ണൻ പറയുന്നു.