ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനെന്ന് അനന്യ: ആര്യനുമായുള്ള ബന്ധം അനന്യയ്ക്കും വിനയായി

October 22, 2021
158
Views

മും​ബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരവും ആര്യന്‍ ഖാന്റെ അടുത്ത സുഹൃത്തുമായ അനന്യ പാണ്ഡയെ നാ​ര്‍​കോ​ട്ടി​ക്‌ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ഇന്ന് വീണ്ടും ചോ​ദ്യം ചെ​യ്യും. ബോളിവുഡ് സൂപ്പര്‍ താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അനന്യയുമായി ആര്യന്‍ ലഹരി ചാറ്റ് നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഈ സാഹചര്യത്തില്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഷൂ​ട്ടിം​ഗി​ന് സ​മ്മ​തം ന​ല്‍​ക​രു​തെ​ന്ന് അ​ന​ന്യ ത​ന്‍റെ ടീ​മി​ന് നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ലാപ്ടോപ്പും മൊബൈല്‍ ഫോണുമടക്കം എന്‍ സി ബി പിടിച്ചെടുത്തത്. ഫോ​ണും ലാ​പ്‌​ടോ​പ്പും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വിധേയമാക്കാനാണ് എ​ന്‍​സി​ബിയുടെ തീരുമാനം. ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ആര്യന്‍ ഖാന്റെയും സുഹാന ഖാന്റെയും ആത്മ മിത്രമാണ് അനന്യ. ഷാരുഖ് തന്റെ രണ്ടാം അച്ഛനാണ് എന്ന് അനന്യ മുന്‍പ് പറഞ്ഞിട്ടുണ്ട്. ‘ഷാരൂഖ് ഖാന്‍ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം’, അനന്യ മുന്‍പൊരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

ആര്യന്റെ അറസ്റ്റോടെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം വിറങ്ങലിച്ചിരിയ്ക്കുകയാണ്. ഒപ്പം അനന്യയെ കൂടി ചോദ്യം ചെയ്തതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ലഹരിക്കേസ് കൂടുതല്‍ പ്രമുഖരിലേക്ക് നീങ്ങുമോയെന്ന ആകാംഷയിലാണ് ബോളിവുഡ്.

Article Categories:
Entertainments · India

Leave a Reply

Your email address will not be published. Required fields are marked *