സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ സേന യാത്രയയപ്പ് നല്കി.
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ സേന യാത്രയയപ്പ് നല്കി. ഒപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനും അദ്ദേഹം നന്ദി അറിയിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നതെന്നും പൊലീസ് സേനയ്ക്കും അതില്‍ വലിയ പങ്ക് വഹിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം, കൊവിഡ് പോലുള്ള സാഹചര്യത്തിലും കേരള പോലീസ് മാതൃകയായി പ്രവര്‍ത്തിച്ചുവെന്നും എല്ലാ കാര്യത്തിലും പൊലീസ് നമ്ബര്‍ വണ്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാൻ കൂട്ടായ പങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അനില്‍കാന്ത് പൊലീസിന്റെ പരിശ്രമത്തിന്റെ ഭാഗമായി നാടിന്റെ ക്രമസമാധനം നിലനിര്‍ത്താൻ കഴിഞ്ഞുവെന്നും ലോ അൻഡ് ഓര്‍ഡര്‍ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള പൊലീസിന്റെ നേട്ടത്തില്‍ സേനയിലെ ഓരോ അംഗങ്ങള്‍ക്കും പങ്കുണ്ടെന്നും എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും യാത്രയയപ്പ് പ്രസംഗത്തില്‍ അനില്‍കാന്ത് പറഞ്ഞു.യാത്രയയപ്പ് പരേഡില്‍ 8 പ്ലെറ്റൂണുകള്, വിവിധ ബെറ്റാലിയനുകള്‍, കെ 9 സ്ക്വാഡ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ പരേഡില്‍ പങ്കെടുത്തു.