സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്ക്ക്ആശ്വാസമായി സര്‍ക്കാര്‍.
സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്ക്ക്ആശ്വാസമായി സര്‍ക്കാര്‍.
നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികള്‍ക്ക് സഹായം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു .കടലില്‍ പോകാൻ കഴിയാത്ത ദിവസങ്ങള്‍ കണക്കാക്കി അതിനനുസൃതമായ സഹായ ധനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി .അതെ സമയം മഴക്കലമായതിനാല് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥക്കനുസരിച്ച് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞുകെഎസ്ആര്ടിസി പെൻഷൻ ഉടനടി കൊടുക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും 140 കോടി രൂപയ്ക്ക് സര്‍ക്കാര്‍ കത്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തിന് നല്‍കാനുള്ള ഉള്ള ബോണസ് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.