നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി, തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ല: എപി അബ്ദുള്ളക്കുട്ടി

December 28, 2021
116
Views

ആലുവ: പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്‌എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ തീവ്രവാദവും തീവ്രവാദികള്‍ നടത്തുന്ന കൊലപാതകവും വ്യാപകമാകുമ്ബോള്‍ പ്രതികളെ പിടിക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്‌ഡിപിഐക്കാര്‍ക്ക് ആര്‍എസ്‌എസിനെ മനസ്സിലായിട്ടില്ലെന്നും നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ പിന്നെ തീവ്രവാദികള്‍ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്ബോള്‍ ഈപ്രസ്ഥാനം ജനമനസ്സുകളില്‍ ശക്തമായി വേരോടിയതായി കാണാമെന്നും ആ പ്രസ്ഥാനത്തിന്റെ മൗനം,ക്ഷമ എന്നിവ ദൗര്‍ബല്യമായി കാണരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇസ്ലാമിക തീവ്രവാദം തടയാന്‍ ഹിന്ദുക്കള്‍ മാത്രമല്ല, ക്രൈസ്തവരും ജൈനരും ബുദ്ധരും ഇസ്ലാമിലെ ഉല്‍പതിഷ്ണുക്കളും രംഗത്ത് എത്തിയില്ലെങ്കില്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എസ്‌ഡിപിഐ നേതാവിന്റെ അന്ത്യയാത്രയില്‍ ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയാവാന്‍ ആഹ്വാനം ചെയ്തതും സ്വര്‍ഗത്തിലേക്കുളള യാത്രയാണ് അതെന്ന് കേരളത്തോട് സംസാരിക്കുന്ന ഒരു പുതിയ ശക്തി ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിനെ ഒരുമിച്ച്‌ നിന്ന് തടഞ്ഞില്ലെങ്കില്‍ മുസ്ലീങ്ങളുടെ ഭാവിപോലും അവതാളത്തിലാണ്. അതിനാല്‍ തീവ്രവാദ ശക്തികള്‍ക്കെതിരെ ഒരുമിച്ച്‌ മുന്നോട്ടുപോകണം.’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

കിഴക്കമ്ബലത്ത് സംഭവിച്ചത് കേവലം സൂചനയാണെന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ഒരുഅഗ്നിപര്‍വ്വത്തിനു മുകളിലാണ് കേരളം നില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ ശരിയായി പ്രതിരോധിക്കുന്നത് ഭാരതത്തെ അമ്മയായി കാണുന്ന ഒരു പൈതൃകത്തിന്റെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *