ആപ്പിളിന്‍റെ വിപണിമൂല്യത്തില്‍ വന്‍ ഇടിവ്

August 5, 2023
29
Views

ടെക് ഭീമനായ ആപ്പിള്‍ ഐഎൻസിയുടെ വിപണിമൂല്യം മൂന്നു ലക്ഷം ഡോളറിനു താഴെയെത്തി.

കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിള്‍ ഐഎൻസിയുടെ വിപണിമൂല്യം മൂന്നു ലക്ഷം ഡോളറിനു താഴെയെത്തി. കന്പനിയുടെ ഹാൻഡ്സെറ്റുകള്‍, ഗാഡ്ജറ്റുകള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ കുറയുകയും തുടര്‍ച്ചയായ മൂന്നാം പാദത്തില്‍ വില്പന ഇടിയുകയും ചെയ്ത സാഹചര്യത്തിലാണു വിപണിമൂല്യത്തില്‍ ഇടിവുസംഭവിച്ചത്.

നടപ്പുപാദത്തിലും വില്പന ഇടിയുമെന്നാണു പ്രവചനം. ഇതോടെ, ഇന്നലെ അമേരിക്കയിലെ പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ആപ്പിളിന്‍റെ ഓഹരികള്‍ 2.4 ശതമാനം ഇടിഞ്ഞു. ഇതോടെ കന്പനിയുടെ വിപണിമൂല്യം 2.93 ലക്ഷം ഡോളറിലെത്തി. സമീപകാലത്ത് ആദ്യമായാണ് ആപ്പിളിന്‍റെ വിപണിമൂല്യം മൂന്നു ലക്ഷം ഡോളറിനു താഴെയെത്തുന്നത്.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *