കണ്ണ് മുതല്‍ കരളിന്‍റെ ആരോഗ്യം വരെ സംരക്ഷിക്കും ആപ്രിക്കോട്ട്

August 5, 2023
34
Views

നിരവധി പോഷകങ്ങള്‍ അടങ്ങിയ പഴമാണ് ആപ്രിക്കോട്ട്. അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ ധാരാളമായി ഇതിലുണ്ട്.

നിരവധി പോഷകങ്ങള്‍ അടങ്ങിയ പഴമാണ് ആപ്രിക്കോട്ട്. അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ ധാരാളമായി ഇതിലുണ്ട്.

വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പതിവായി ഇവ കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടുന്നു.

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ ശരിയായി നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ആപ്രിക്കോട്ട് സഹായിക്കും. കരളിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്.

പതിവായി ഇവ കഴിക്കുന്നത് കരള്‍ രോഗ സാധ്യതകളെ കുറയ്ക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്താനും ഇവയ്ക്ക് സാധിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *