അർബുദകേശങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്ന കൃത്രിമ ആന്റിജൻ വികസിപ്പിച്ച് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc).
സ്തനങ്ങള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി തുടങ്ങിയവയിലെ അർബുദത്തിനുള്ള മരുന്ന് ഉത്പാദനത്തിന് പുതിയ കണ്ടെത്തല്‍ മുതല്‍ക്കൂട്ടാകും.
രക്തത്തിലെ പ്രോട്ടീനുമായി ഈ ആന്റിജൻ കൂടിക്കലരുന്നതോടെയാണ് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അർബുദകോശങ്ങളുടെ പ്രതലത്തില്‍ കാണുന്ന ‘ടിഎൻ’ എന്ന കാർബോ ഹൈഡ്രേറ്റുകളെ പ്രയോജനപ്പെടുത്തിയാണ് IISc ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ ഗവേഷകർ കൃത്രിമ ആന്റിജെൻ വികസിപ്പിച്ചത്.
കാർബോ ഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ള ആന്റിജനുകള്‍ക്ക് കാൻസർ വാക്സിൻ വികസനത്തില്‍ വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന് ഓർഗാനിക് കെമിസ്ട്രി വിഭാഗം പ്രൊഫസർ എൻ. ജയരാമൻ പറഞ്ഞു. ആന്റിജന്റെ തരം മാറ്റുന്നതിലൂടെ ഒന്നിലധികം കാൻസറുകള്‍ ടാർഗെറ്റ് ചെയ്യാൻ സാധിക്കും. കാൻസറിനുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിനും മറ്റ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഈ സംയുക്തം ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ പറയുന്നു.