അരിക്കൊമ്ബൻ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്നാട് വനം വകുപ്പ്.
ചെന്നൈ: അരിക്കൊമ്ബൻ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്നാട് വനം വകുപ്പ്.
പുതിയ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തു വിട്ടു. അരിക്കൊമ്ബൻ ഇപ്പോഴുള്ളത് കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ്.
ജലശയത്തിന് സമീപം ക്യാമറ ട്രാപ്പ് സ്ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്ബനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി ഇന്നലെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ സമര്‍പ്പിച്ച ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്.