അരിക്കൊമ്ബൻ ജനവാസ മേഖലയ്‌ക്കടുത്ത് എത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ്.
തിരുവനന്തപുരം: അരിക്കൊമ്ബൻ ജനവാസ മേഖലയ്‌ക്കടുത്ത് എത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ്.
പ്രത്യേക സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്ബന്റെ റഡാറില്‍ നിന്നുള്ള സിഗ്നലുകള്‍ തുടരെ ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് നെയ്യാര്‍ ഡിവിഷൻ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് രാവിലെ ലഭിച്ച സിഗ്നല്‍ അനുസരിച്ച് അരിക്കൊമ്ബൻ മാഞ്ചോല ഭാഗത്ത് തുടരുകയാണ്.
കഴിഞ്ഞ ദിവസം അരിക്കൊമ്ബൻ ജനവാസ മേഖലയില്‍ എത്തിയിരുന്നു. മാഞ്ചോല എസ്റ്റേറ്റിന് സമീപത്താണ് അരിക്കൊമ്ബൻ എത്തിയത്. 2000 ത്തോളം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. അരികൊമ്ബൻ പ്രദേശത്തെ വാഴകൃഷി നശിപ്പിച്ചത് പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ ഇവിടെ ആനകള്‍ എത്തുന്നത് പതിവാണെന്നും ഭയപ്പെടാനില്ലെന്നും തമിഴ്നാട് വനംവകുപ്പ് പറഞ്ഞു.
നിലവില്‍ ആന കൂടുതലായി സഞ്ചരിക്കുന്നുണ്ട്. വനത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ ദൂരത്തിലാണ് അരിക്കൊമ്ബൻ ഉള്ളത്. കഴിഞ്ഞ ദിവസം മാത്രം 10 കിലോമീറ്ററാണ് അരിക്കൊമ്ബൻ സഞ്ചരിച്ചത്.