യെരവാൻ: ദീർഘനാളത്തെ സംഘർഷാവസ്ഥ അവസാനിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം നാല് അതിർത്തിഗ്രാമങ്ങള്‍ അസർബൈജാന് വിട്ടുനല്‍കി അർമീനിയ.
ബഗാനിസ്, വോസ്‌കെപാർ, കിരാന്റ്സ്, ബെർകാബർ എന്നീ ഗ്രാമങ്ങളാണ് തിരികെ നല്‍കിയത്. 1990കളില്‍ അർമീനിയ പിടിച്ചെടുത്ത നാല് ഗ്രാമങ്ങളില്‍ കാര്യമായ ജനവാസമില്ല.
സോവിയറ്റ് യൂനിയന്റെ തകർച്ചക്കു ശേഷം രണ്ട് യുദ്ധങ്ങള്‍ നടത്തിയ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നന്നാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ ചർച്ചകളും അതിർത്തി പുനർനിർണയവും.