എ.ആര് റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന.
ചെന്നൈ: എ.ആര് റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന. 2018 ല്‍ ഇന്ത്യൻ അസോസിയേഷൻ ഓഫ് സര്‍ജൻസിന്റെ വാര്‍ഷിക പരിപാടിക്കായി എ.ആര് റഹ്മാൻ ഷോ ബുക്ക് ചെയ്തിരുന്നു.
പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ പരിപാടി നടന്നിരുന്നില്ല. 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്കിയ ചെക്ക് മടങ്ങി.
പിന്നീട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തരത്തിലുള്ള മറുപടിയും നല്‍കിയില്ലെന്നുമാണ് പരാതി. എ.ആര് റഹ്മാനും , സെക്രട്ടറിക്കും എതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.