അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷുഗര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തലകറക്കം, ഛര്‍ദ്ദി, ഇടതുകൈയുടെ ബലക്കുറവ് എന്നിവയെക്കുറിച്ച് പരാതിപ്പെട്ട മന്ത്രി ബോധരഹിതനായിരുന്നു.
66 കാരനായ ജ്യോതിപ്രിയ മല്ലിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സൂക്ഷ്മ നിരീക്ഷണത്തിനും കൂടുതല്‍ വിലയിരുത്തലിനും വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
കോടിക്കണക്കിനു രൂപയുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വെള്ളിയാഴ്ച വൈകിട്ടോടെ സിറ്റി കോടതിയില്‍ ഹാജരാക്കിയെങ്കിലും ബോധരഹിതനാവുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.