പോലീസ് സ്റ്റേഷൻ വളപ്പില്‍ UDF പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; CPM ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേര്‍ അറസ്റ്റില്‍

June 5, 2024
41
Views

കൊല്ലം: കടയ്ക്കല്‍ പോലീസ് സ്റ്റേഷൻ വളപ്പില്‍ യു.ഡി.എഫ്. പ്രവർത്തകർക്ക് സി.പി.എം. പ്രവർത്തകരുടെ മർദനം. സംഭവത്തില്‍ മൂന്ന് സി.പി.എം.

പ്രവർത്തകർ അറസ്റ്റിലായി. രണ്ടുപേർ ഒളിവിലാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടയാൻ ശ്രമിച്ച പോലീസുകാരേയും കൈയ്യേറ്റംചെയ്യാൻ ശ്രമിച്ചു.

കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡില്‍ ഓലപ്പടക്കം പൊട്ടിച്ചു. ഇത് സി.പി.എം. പ്രവർത്തകർ എതിർത്തതോടെ തർക്കമായി. ഇതേക്കുറിച്ച്‌ പോലീസില്‍ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെയാണ് പോലീസ് സ്റ്റേഷൻ വളപ്പില്‍ സി.പി.എം. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം മർദനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. മരക്കമ്ബും ക്രിക്കറ്റ് സ്റ്റംപുമുപയോഗിച്ചായിരുന്നു മർദനം. മൂന്നുപേർക്കാണ് മർദനത്തില്‍ പരിക്കേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അസഭ്യവർഷത്തോടെയായിരുന്നു പോലീസ് സ്റ്റേഷൻ വളപ്പിലെ മർദനം.

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീർ, പ്രവർത്തകരായ വൈശാഖ്, സഫീർ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ അക്ഷയ് മോഹൻ, സച്ചിൻ എന്നിവരേയും സംഭവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *