കുവൈത്ത് സിറ്റി: അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് മഹ്ബൂലയില്‍ ഏഴു പ്രവാസികള്‍ അറസ്റ്റിലായി. മൂന്നു പുരുഷന്മാരും നാലു സ്ത്രീകളുമാണ് പിടിയിലായത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു ധാര്‍മിക സംരക്ഷണ വകുപ്പും വ്യക്തികളെ കടത്തുന്നത് തടയുന്ന വകുപ്പും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
പ്രതികള്‍ പണത്തിനുവേണ്ടി അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അധികൃതര്‍ വിശദീകരിച്ചു. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് അറസ്റ്റ്. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി.