വെള്ളായണി കാര്‍ഷിക കോളജ് വിദ്യാര്‍ഥിനി ഒപ്പം താമസിക്കുന്ന സഹപാഠിയെ സ്‌റ്റീല്‍ പാത്രം ചൂടാക്കി പൊള്ളിച്ചു.
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജ് വിദ്യാര്‍ഥിനി ഒപ്പം താമസിക്കുന്ന സഹപാഠിയെ സ്‌റ്റീല്‍ പാത്രം ചൂടാക്കി പൊള്ളിച്ചു.
ആന്ധ്ര സ്വദേശിനിയായ ദീപികയെയാണ് ഇന്‍ഡക്ഷന്‍ സ്‌റ്റൗവില്‍ ഉപയോഗിക്കുന്ന പാത്രം ചൂടാക്കി പൊള്ളിച്ചത്.
സംഭവത്തില്‍ സഹപാഠിയും ആന്ധ്ര സ്വദേശിനിയുമായ ലോഹിതയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ലോഹിത ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. നാലാം വര്‍ഷ ബി.എസ്‌സി അഗ്രിക്കള്‍ച്ചറല്‍ വിദ്യാര്‍ഥിനികളാണ് ദീപികയും ലോഹിതയും. പൊള്ളിച്ചതിനു പുറമേ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് തലയ്‌ക്കടിച്ചും പരുക്കേല്‍പ്പിച്ചെന്നാണ് പരാതി.
നാല് വര്‍ഷമായി ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ആദ്യ രണ്ടു വര്‍ഷം നല്ല സൗഹൃദത്തിലായിരുന്നു. ഒരു മാസം മുമ്ബ് ദീപികയുടെ അമ്മയെക്കുറിച്ച് ലോഹിത അസഭ്യം പറഞ്ഞതാണ് വഴക്കിനു കാരണമായതെന്നു പോലീസ് പറയുന്നു. ഇക്കഴിഞ്ഞ 18-നാണ് ആക്രമണമുണ്ടായത്. പൊള്ളലേല്‍പ്പിക്കാന്‍ മറ്റൊരാളുടെ സഹായം കിട്ടിയതായും പോലീസ് സംശയിക്കുന്നു.
ഗുരുതരമായി പൊള്ളലേറ്റ ദീപിക പിന്നാലെ നാട്ടിലേക്ക് മടങ്ങി. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അവര്‍ക്കൊപ്പം കോളജില്‍ മടങ്ങിയെത്തിയാണ് പരാതി നല്‍കിയത്.
കോളജ് അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അനേ്വഷിക്കാന്‍ കോളജ് നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്‌തു. അതേസമയം, ഇസ്‌ത്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്‍പ്പിച്ചതാകാമെന്നാണ് വിദ്യാര്‍ഥികളും ഡീനും പറയുന്നത്. ആക്രമണ കാരണം വ്യക്‌തമല്ലെന്നു ഡീന്‍ ഡോ. റോയി സ്‌റ്റീഫന്‍ പറഞ്ഞു. കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി പി. പ്രസാദ് കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.