ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്ററാഫിനെതിരെ കെട്ടിചമ്മച്ച വ്യാജനിയമനക്കേസ് പ്രതി അഖില്‍ സജീവൻ പൊലീസ് പിടിയില്‍.
പത്തനംതിട്ട >ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്ററാഫിനെതിരെ കെട്ടിചമ്മച്ച വ്യാജനിയമനക്കേസ് പ്രതി അഖില്‍ സജീവൻ പൊലീസ് പിടിയില്‍.
2 വര്‍ഷം മുന്നേ പത്തനംതിട്ട സിഐടിയു ഓഫീസില്‍ നിന്ന് ഫണ്ട് തട്ടിയ കേസിലാണ് പിടിയിലായത്.
പത്തനംതിട്ട പൊലീസ് തേനിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പുകേസ് പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്യത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ആയുഷ് മിഷൻ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന് റോഡില്‍വച്ച് കൈക്കൂലി നല്‍കിയെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. അഖില്‍ സജീവ് എന്നയാളാണ് സമീപിച്ചിരുന്നതെന്നാണ് പരാതിക്കാരൻ മൊഴി നല്‍കിയിരുന്നത്.