തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും തടഞ്ഞ കെഎസ്‌ആർടിസി ബസില്‍ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി.
ബസ് ഡ്രൈവർ യദുവിനെതിരെ മേയർ നല്‍കിയ പരാതിയില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന നടത്തിയത്.
മേയ് 21ന് മജിസ്ട്രേറ്റിനു മുന്നില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിനു മുൻപായാണ് ബസ് എംവിഡിയെക്കൊണ്ട് പോലീസ് പരിശോധിപ്പിച്ചത്. പരിശോധനയില്‍ ബസിന്‍റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി.