ലഖ്‌നൗ: ഉത്തര്‍ പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി . ലഖ്‌നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരേയും ഒവൈസി അധിക്ഷേപിച്ചു.
യോഗിയും പ്രധാനമന്ത്രി മോദിയും എല്ലായ്‌പ്പോഴും നിങ്ങളെ സംരക്ഷിക്കാന്‍ അവിടെ ഉണ്ടാകില്ല എന്ന ഈ വസ്തുത പോലീസുകാര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. മുസ്ലിങ്ങള്‍ അതിനു നിര്‍ബന്ധിതരാണ്. അല്ലാഹു അവന്റെ ശക്തിയാല്‍ നിങ്ങളെ ശിക്ഷിക്കും. കാര്യങ്ങള്‍ മാറും, അപ്പോള്‍ നിങ്ങളെ രക്ഷിക്കാന്‍ ആരു വരും? യോഗി തന്റെ മഠത്തിലേക്കും മോദി ഹിമാലയന്‍മലകളിലേക്കും പോകും. പിന്നെ നിങ്ങളെ ആരു രക്ഷിക്കുമെന്നും കാണാമെന്നും ഒവൈസി ഭീഷണിപ്പെടുത്തി.
യുപി പോലീസുകാര്‍ക്കും പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരായ ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൈദരാബാദ് എംപി പാര്‍ലമെന്റേറിയനാണെന്നും ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നും ഭാട്ടിയ പറഞ്ഞു. ഒവൈസിയുടെ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഭാട്ടിയ. എപ്പോള്‍ ഔറംഗസേബിനെയും ബാബറിനെയും പോലെയുള്ളവര്‍ രാജ്യത്ത് അതിക്രമങ്ങള്‍ നടത്താന്‍ വരുമോ, മഹാറാണാ പ്രതാപ്, ശിവജി, യോഗി, മോദി എന്നിവരെപ്പോലെ ഒരാള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.