പിണറായി സര്‍ക്കാരിനെ പുകഴ്ത്തി രാജസ്ഥാൻ കോണ്‍ഗ്രസ് നേതാവ് അശോക് ഗേലോട്ട്.
രാജസ്ഥാൻ: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി രാജസ്ഥാൻ കോണ്‍ഗ്രസ് നേതാവ് അശോക് ഗേലോട്ട്. കേരളത്തില്‍ ഇത്തവണ സിപിഎം ഭരണം നിലനിര്‍ത്താൻ കാരണം അവരുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്ന് അദേഹം പറഞ്ഞു.
വര്‍ഷങ്ങളായി കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തില്‍ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി. കാരണം അവര്‍ മികച്ച പ്രവര്‍നങ്ങളാണ് നടത്തിയതെന്ന് അശോക് ഗേലോട്ട് അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലും ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും വ്യക്തമാക്കുമ്ബോഴാണ് കേരളത്തിലെ സാഹചര്യം ഗേലോട്ട് ഉദാഹരണമായി എടുത്തുകാട്ടിയത്. കൊവിഡ് കാലത്ത് രാജസ്ഥാൻ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. നമ്മുടെ ഭില്‍വാര മോഡല്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. ജനങ്ങള്‍ക്ക് നമ്മുടെ പദ്ധതികളും ഭരണവും ഇഷ്ടപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.