ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടു. അമ്ബെയ്ത്തുകാര്‍ എയ്തുവീഴ്ത്തി.
ഹാങ്ചൗ> ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടു. അമ്ബെയ്ത്തുകാര്‍ എയ്തുവീഴ്ത്തി. അത്ലീറ്റുകള്‍ ഓടിയും ചാടിയുമെടുത്തു.
ചരിത്രത്തിലെ ഏറ്റവുംവലിയ മെഡല്‍ നേട്ടത്തിന് ഇന്ത്യയെ സഹായിച്ചത് അത്ലറ്റിക്സ്, ഷൂട്ടിങ്, അമ്ബെയ്ത്ത് ഇനങ്ങളാണ്. മൂന്നിനങ്ങളിലായി 60 മെഡല്‍ കിട്ടി. ഗെയിംസില്‍ നാലാംസ്ഥാനത്തെത്തുന്നതും ആദ്യം. 1951ല്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ഗെയിംസില്‍ 15 സ്വര്‍ണമടക്കം 51 മെഡലുമായി രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും എട്ടാംസ്ഥാനമായിരുന്നു.
ജക്കാര്‍ത്തയില്‍ (2018) നേടിയ 70 മെഡലായിരുന്നു എറ്റവുംവലിയ നേട്ടം. ഇക്കുറി ലക്ഷ്യംവച്ചത് 100 മെഡലായിരുന്നു. പ്രതീക്ഷയും മറികടന്നുള്ള പ്രകടനമാണ് 655 അംഗ ഇന്ത്യൻ സംഘം നടത്തിയത്. അത്ലറ്റിക്സില്‍ ആറ് സ്വര്‍ണമടക്കം 29 മെഡലുണ്ട്. ഷൂട്ടര്‍മാര്‍ കൊണ്ടുവന്നത് ഏഴ് സ്വര്‍ണമടക്കം 22 മെഡല്‍. അമ്ബെയ്ത്തുകാരുടെ സംഭാവന ഒമ്ബത് മെഡല്‍. ഗുസ്തിക്കാര്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും സംഭാവന ചെയ്തു. സ്ക്വാഷ്, ബോക്സിങ്, തുഴച്ചില്‍ ടീമുകള്‍ അഞ്ച് മെഡല്‍വീതം നേടി.
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ
2023 ഹാങ്ചൗ 28 സ്വര്‍ണം 107 മെഡല്‍
2018 ജക്കാര്‍ത്ത 16 സ്വര്‍ണം, 70 മെഡല്‍
2014 ഇഞ്ചിയോണ്‍ 11 സ്വര്‍ണം, 57 മെഡല്‍
2010 ഗാങ്ചൗ 14 സ്വര്‍ണം, 65 മെഡല്‍
2006 ദോഹ 10 സ്വര്‍ണം, 53 മെഡല്‍
2002 ബുസാൻ 11 സ്വര്‍ണം, 36 മെഡല്‍
1998 ബാങ്കോക് 7 സ്വര്‍ണം, 35 മെഡല്‍
മെഡല്‍ വമ്ബ്
അഞ്ച് സ്വര്‍ണമടക്കം ഒമ്ബത് മെഡലാണ് ഇന്ത്യ അമ്ബെയ്ത് വീഴ്ത്തിയത്. അമ്ബെയ്ത്തിലെ 10 ഇനങ്ങളില്‍ അഞ്ചിലും സ്വര്‍ണം നേടി ഒന്നാമതെത്തി. രണ്ടുവീതം വെള്ളിയും വെങ്കലവുമുണ്ട്. നാല് സ്വര്‍ണമുള്ള ദക്ഷിണകൊറിയയാണ് രണ്ടാമത്. ഒരുസ്വര്‍ണം മംഗോളിയക്കാണ്. അവസാനദിവസം ഇന്ത്യക്ക് രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും ലഭിച്ചു.
കോമ്ബൗണ്ട് ഇനത്തില്‍ ഇന്ത്യൻ ആധിപത്യം പൂര്‍ണമായിരുന്നു. അഞ്ച് സ്വര്‍ണവും ഈ വിഭാഗത്തിലാണ്. റികര്‍വ് ഇനത്തില്‍ വനിതകള്‍ക്ക് വെങ്കലവും പുരുഷന്മാര്‍ക്ക് വെള്ളിയും കിട്ടി. വനിതകളുടെ വെങ്കലനേട്ടം 13 വര്‍ഷത്തിനുശേഷം ആദ്യമാണ്. ഇന്ത്യ ഏഷ്യൻ ഗെയിംസില്‍ അവതരിപ്പിച്ചത് 16 അമ്ബെയ്ത്തുകാരെയാണ്. പുരുഷ–-വനിതകള്‍ എട്ടുവീതം. അവരില്‍ ജ്യോതി സുരേഖ വെന്നവും ഓജസ് പ്രവീണ്‍ ദിയോടെയ്ലും മൂന്നുവീതം സ്വര്‍ണം നേടി. കോമ്ബൗണ്ട് വ്യക്തിഗതം, മിക്സ്ഡ്, ടീം ഇനത്തിലാണ് നേട്ടം.
അവസാനദിനം വനിതകളുടെ കോമ്ബൗണ്ട് വ്യക്തിഗത ഇനത്തില്‍ വിജയവാഡക്കാരി ജ്യോതി ഫൈനലില്‍ ദക്ഷിണകൊറിയയുടെ ചായിവണ്‍ സോയെ 149–-145ന് തോല്‍പ്പിച്ച് സ്വര്‍ണം സ്വന്തമാക്കി. പുരുഷവിഭാഗം ഫൈനലില്‍ ഓജസ് പ്രവീണിന്റെ വിജയം സഹകളിക്കാരനായ അഭിഷേക് വര്‍മക്കെതിരെയായിരുന്നു (149–-147). അങ്ങനെ ഈയിനത്തില്‍ ഇന്ത്യ 1–-2 ഫിനിഷ് നടത്തി. വനിതകളില്‍ അദിതി ഗോപിചന്ദ് സ്വാമി വെങ്കലം കരസ്ഥമാക്കി. ഇന്തോനേഷ്യൻ താരം സിലിസാറ്റിയെ കീഴടക്കി.