പ്രഭാതഭക്ഷണം വൈകിയാൽ ആരായാലും ചോദിക്കുക…ഇതായിരിക്കും..!!

February 2, 2022
174
Views

പ്രഭാതഭക്ഷണം വൈകിയാൽ ആരായാലും ചോദിക്കുക…ഇതായിരിക്കും…ഇവിടെ ബ്രെഡ് ഒന്നുല്ലേ എന്ന്.എന്നാൽ കുട്ടികള്‍ പെട്ടെന്നൊരു സ്നാക്ക് ചോദിക്കുമ്പോഴോ, പ്രഭാതഭക്ഷണം വൈകിയാലോ വളരെ എളുപ്പത്തില്‍ തയാറാക്കാം നല്ല രുചിയുള്ള ഈ സാന്‍ഡ്‌വിച്ച്. വെജിറ്റബിള്‍സും മുട്ടയും ഉള്ളതുകൊണ്ട് വയറും നിറയും പോഷകസമൃദ്ധവുമാണ്‌.

ചേരുവകൾ:

• ബ്രഡ് കഷ്ണങ്ങള്‍ – 8 എണ്ണം
• വെണ്ണ – 3 ടീസ്പൂണ്‍
• കെച്ചപ്പ് – കുറച്ച്(ഇഷ്ടമുണ്ടെങ്കില്‍)
• സവാള – 1
• പച്ചമുളക് – 2
• തക്കാളി – 1
• കാരറ്റ് – 1
• ഉരുളക്കിഴങ്ങ് – 1
• എണ്ണ – 4 ടേബിള്‍ സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• കുരുമുളക്‌പൊടി – 1/2 – 1 ടീസ്പൂണ്‍
• മുട്ട – 4 എണ്ണം
• മല്ലിയില – കുറച്ച്

തയാറാക്കുന്ന വിധം:

• സവാള, പച്ചമുളക്, തക്കാളി എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. കാരറ്റും ഉരുളക്കിഴങ്ങും ചീകിയും എടുക്കാം.

• ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കിയശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ സവാളയും പച്ചമുളകും തക്കാളിയും അതിലിട്ട് വഴറ്റി, ചീകിവച്ച കാരറ്റും ഉരുളക്കിഴങ്ങും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിക്കുക.

• ഇനി ഈ കൂട്ട് ഫ്രൈയിങ് പാനില്‍ നിരത്തിയതിനു ശേഷം ഓരോ മുട്ടയായി പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും കുരുമുളകുപൊടിയും മല്ലിയില അരിഞ്ഞതും തൂവി അടച്ച് വെച്ച് വേവിക്കുക.

• വെന്ത് കഴിഞ്ഞാല്‍ കഷ്ണങ്ങളാക്കി, വെണ്ണയും കെച്ചപ്പും പുരട്ടിയ ബ്രഡ് കഷ്ണങ്ങള്‍ക്കു നടുക്കു വച്ച് സെര്‍വ് ചെയ്യാം

Article Categories:
Health · Kerala

Leave a Reply

Your email address will not be published. Required fields are marked *