ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാർഥികളാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യുപിയുടെ ചുമതയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപിച്ച 125 പേരിൽ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയർന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ഓണറേറിയം ഉയർത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെയും സ്ഥാനാർഥി പട്ടികയിലുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. 125-ൽ 50 വനിതാ സ്ഥാനാർഥികളുണ്ട്.