കൊച്ചി: മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമേകി അത്തം പിറന്നു. മഹാമാരിക്കിടയിലാണ് ഈ വര്‍ഷവും ഓണമെത്തുന്നത്. എന്നാലും പുതുപ്രതീക്ഷകളോടെയാണ് മലയാളികള്‍ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. അത്തം പിറന്ന് പത്താം നാളാണ് തിരുവോണം. തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവ കൊടിയേറ്റവും ഇന്ന് നടക്കും.
ഇത്തവണത്തെ അത്തത്തിനും പ്രത്യേകതയുണ്ട്. ഇത്തവണ 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നു പോകുന്നുണ്ട്. ഇന്ന് സൂര്യോദയം മുതല്‍ അല്‍പനേരം ഉത്രം നക്ഷത്രമായിരിക്കും രാവിലെ 8.54ന് ശേഷമാണ് അത്തം തുടങ്ങുക. ഇത്തവണ ചിങ്ങം പിറക്കാന്‍ അഞ്ചു നാള്‍ ബാക്കി നില്‍ക്കെ കര്‍ക്കടകത്തിലാണ് അത്തം എത്തുന്നത്. ഓഗസ്റ്റ് 17നാണ് ചിങ്ങ പിറവി.
ഘോഷയാത്രയിലാതെ ആചാരങ്ങള്‍ മാത്രമായാണ് ഇത്തവണയും അത്തച്ചമയം ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 10മണിക്ക് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മാന്തി പി.രാജീവ് പതാക ഉയര്‍ത്തും. കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. അത്തംചമയത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തുക.
ഓണത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമായ തൃക്കാക്കര മഹാക്ഷേത്രത്തിലേ തിരുവോണ ഉത്സവത്തിന്റെ ഇന്നു രാത്രി നടക്കുന്ന കൊടിയേറ്റതോടെ തുടക്കമാകും. രാത്രി 8ന് തന്ത്രി പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്ബൂതിരിപ്പാടാണ് കൊടിയേറ്റം നിര്‍വഹിക്കുക.