സ്വന്തം കണ്മുന്നിൽ കാമുകന്റെ ആത്മഹത്യ, ഓടി രക്ഷപ്പെട്ട ആതിര ആ രാത്രി മുഴുവൻ കഴിച്ച് കൂട്ടിയത് ചിറയോരത്ത്

January 4, 2022
490
Views

സ്വന്തം കണ്മുന്നിൽ ഗോപിയുടെ ആത്മഹത്യ കണ്ട ആതിര ഒരു രാത്രി മുഴുവൻ കഴിച്ച് കൂട്ടിയത് ചീപ്പുങ്കൽ പാടത്തെ ചിറയോരത്ത്. നാടും നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ആതിരക്ക് വേണ്ടി തിരച്ചിലിൽ ആയിരുന്നു. ദുരൂഹതകളേറെ ബാക്കിയാക്കി 19 കാരൻ പ്രണയ തർക്കത്തെ ചൊല്ലി ആത്മഹത്യ ചെയ്തതതിന്റെ ദുരൂഹതകളകറ്റാൻ ആതിരക്ക് മാത്രമേ സാധിക്കു. വെച്ചൂർ സ്വദേശിനിയാണ് 18 വയസുകാരി ആതിര. സംഭവത്തിൽ പോലീസ് കൂടുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഒരു ആത്മഹത്യ നേരിൽ കണ്ട നടുക്കമോ പരിഭ്രമമോ പെൺകുട്ടിക്ക് ഇല്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.

പ്രണയ തർക്കത്തെ തുടർന്ന് കുമരകത്ത് 19കാരൻ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകിയെ കണ്ടെത്തി. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ (അഞ്ചുതൈക്കൽ) പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ് ഇന്നലെ ഉച്ചയോടെയാണ് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ആണു ഗോപി. കാമുകിയായ പെൺകുട്ടിയുമായി സ്ഥിരമായി യുവാവ് ഇവിടെ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയേയും കാണാതായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *