ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

June 24, 2023
13
Views

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പില്‍ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ജില്ലയിലെ ഗുല്‍പൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്.

ഗുല്‍പൂര്‍ സെക്ടറിലെ ഫോര്‍വേഡ് റേഞ്ചര്‍ നല്ലഹ് മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധധാരികളായ മൂന്ന് ഭീകരര്‍ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ ഒരു സൈനികന് പരിക്കേറ്റു. സമീപത്തെ നിബിഡ വനത്തിലേക്ക് ഭീകരര്‍ പോയതായി അധികൃതര്‍ വ്യക്തമാക്കി.

ഭീകരരെ കണ്ടെത്തുന്നതിനായി കൂടുതല്‍ ജവാൻമാര്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും തെരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്മീരില്‍ (പിഒകെ) നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *