മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ നിന്നുള്ള എംഎൻആർഇജിഎ തൊഴിലാളിയായ ബത്സിയയെ ചെങ്കോട്ടയിൽ നടക്കുന്ന 76-ാമത് സ്വാതന്ത്ര്യദിന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്.
ന്യൂഡൽഹി : ഇത്തവണത്തെ സ്വാതന്ത്രദിനഘോഷം ബത്സിയാ ബായിയ്ക്ക് സന്തോഷത്തിന്റേതാണ് . കാരണം ജീവിതത്തിൽ ആദ്യമായി ബത്സിയ ചെങ്കോട്ടയിൽ പോകുകയാണ് . അതും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിട്ട് .
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ നിന്നുള്ള എംഎൻആർഇജിഎ തൊഴിലാളിയായ ബത്സിയയെ ചെങ്കോട്ടയിൽ നടക്കുന്ന 76-ാമത് സ്വാതന്ത്ര്യദിന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ ടിവിയിൽ ശരിയായി കണ്ടിട്ടില്ലാത്ത, ചെങ്കോട്ടയുടെ പേര് പോലും കേട്ടിട്ടില്ലാത്ത ബത്സിയയ്ക്ക് ഭീതി ഉണ്ടെങ്കിലും ആഹ്ലാദം മാറ്റി വയ്ക്കാനുമാകുന്നില്ല .
എംഎൻആർഇജിഎയിലൂടെ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ്തിനാലാണ് ബത്സിയ ബായ് യദുവൻഷിക്ക് ഈ ബഹുമതി ലഭിച്ചത്.ഒരു സ്ത്രീ തൊഴിലാളി തന്റെ മുഴുവൻ സമയവും രാജ്യത്തിനായി ചെലവഴിക്കുകയാണെങ്കിൽ, അവരെ ബഹുമാനിക്കണർ. ഈ ബഹുമാനം അവർക്ക് മാത്രമുള്ളതല്ല,
അത് പ്രതീകാത്മകമാണ്. ഈ ബഹുമതി രാഷ്ട്രനിർമ്മാണത്തിൽ ഫലപ്രദമായ പങ്ക് വഹിക്കുന്ന രാജ്യത്തെ ഓരോ തൊഴിലാളിക്കും അവകാശപ്പെട്ടതാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബത്സിയയ്ക്ക് ലഭിച്ച കുറിപ്പിൽ പറയുന്നത്.