ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചു. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്.ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഓട്ടോടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ചയെ തുടർന്ന് പണിമുടക്ക് പിൻവലികകാൻ സംഘടന തീരുമാനിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരക്കാർക്കെതിരെ ലൈസൻസ് റദ് ചെയ്യുന്നതടക്കം നടത്താൻ നിയമ ഭേദഗതി ആലോചിക്കും. ഇ ഓട്ടോയ്ക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.