കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നെന്ന് അറിയിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എ.വി.ഗോപിനാഥ്. കേരളത്തിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പ് നക്കേണ്ടിവന്നാലും അഭിമാനമാണെന്നും ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥിന് പിണറായിയുടെ എച്ചിലെടുക്കേണ്ടി വരുമെന്ന മുൻ എംഎൽഎ അനിൽ അക്കരയുടെ സമൂഹമാധ്യമ കുറിപ്പിനുള്ള പ്രതികരണമായിരുന്നു ഗോപിനാഥിന്റെ പ്രസ്താവന. അനിൽ അക്കരയെ കടുത്ത ഭാഷയിൽ വിമർശിച്ച ഗോപിനാഥ്, താൻ ആരുടെയും എച്ചിൽ നക്കാൻ പോയിട്ടില്ലെന്നും പക്ഷേ തന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ടെന്നും അതാരാണെന്ന് എല്ലാവർക്കും അറിയാമെന്നും തുറന്നടിച്ചു.
‘കോണ്‍ഗ്രസിന്‍്റെ മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീര്‍പ്പുണ്ടാക്കുകയാണ്. നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് താന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് തന്‍്റെ അന്തിമ തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താന്‍ രാജിവച്ചതായി പ്രഖ്യാപിക്കുന്നു. ഈ നിമിഷം മുതല്‍ താന്‍ കോണ്‍ഗ്രസ്സുകാരനല്ലാതായിരിക്കുന്നു. ഒരു പാര്‍ട്ടിയിലേക്കും ഇപ്പോള്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. വിശദമായ വിശകനലങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം എന്‍്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയില്‍ എച്ചില്‍ നക്കാന്‍ ഞാന്‍ പോകുന്നില്ല. എച്ചില്‍ നക്കിയ ശീലം ഗോപിനാഥിന്‍്റെ നിഘണ്ടുവിലില്ല. സി പി എം ഉള്‍പ്പടെ ഉള്ള പാര്‍ട്ടികളുമായി അയിത്തമില്ല’, അദ്ദേഹം വ്യക്തമാക്കി.