നാളെ നടക്കുന്ന പ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്.
നാളെ നടക്കുന്ന പ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്. കനത്ത സുരക്ഷയാണ് അയോധ്യയുടെ പരിസര പ്രദേശങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തില്‍ സരയൂ സ്നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തില്‍ ദർശനം നടത്തും.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.