സാമ്ബത്തിക ബുദ്ധിമുട്ട് കാരണം 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റ ആദിവാസി യുവതിയുടെ വാര്‍ത്തയാണ് ഒഡീഷയില്‍ നിന്ന് പുറത്ത് വരുന്നത്.
സാമ്ബത്തിക ബുദ്ധിമുട്ട് കാരണം 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റ ആദിവാസി യുവതിയുടെ വാര്‍ത്തയാണ് ഒഡീഷയില്‍ നിന്ന് പുറത്ത് വരുന്നത്.
രണ്ടാം തവണയും പെണ്‍കുഞ്ഞ് ജനിച്ചതില്‍ അസന്തുഷ്ടയായ യുവതി മകളെ മറ്റൊരു ദമ്ബതികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഖുന്തയിലാണ് സംഭവം. കരാമി മുര്‍മു എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരാമിയുടെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളാണ്. ഇവര്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. ഇതില്‍ 8 മാസം പ്രായമുള്ള ഇളയ മകളെയാണ് കരാമി 800 രൂപയ്ക്ക് വിറ്റത്. ഭര്‍ത്താവ് അറിയാതെയാണ് മകളെ വിറ്റതെന്നും പൊലീസ് പറയുന്നു. രണ്ടാം തവണയും പെണ്‍കുഞ്ഞുണ്ടായതില്‍ യുവതി അസന്തുഷ്ടയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തന്റെ പെണ്മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ അയല്‍വാസിയായ മഹി മുര്‍മുവുമായി കരാമി പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞിനെ ബിപ്രചരണ്‍പൂര്‍ ഗ്രാമത്തിലെ ഫുലാമണിഅഖില് മറാണ്ടി ദമ്ബതികള്‍ക്ക് 800 രൂപയ്ക്ക് വില്ക്കാന് ഇടനില നിന്നത് മഹി മുര്‍മുവാണെന്ന് പൊലീസ് കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്ന് വീട്ടിലെത്തി ഭര്‍ത്താവ് മുസു മുര്‍മു രണ്ടാമത്തെ മകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടി മരിച്ചുവെന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് അയല്‍വാസികള്‍ പറഞ്ഞാണ് ഇയാള്‍ കാര്യങ്ങള്‍ അറിഞ്ഞത്.
പിന്നീട് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുസുവിന്റെ ഭാര്യയെയും കുഞ്ഞിനെ വാങ്ങിയ ദമ്ബതികളെയും അയല്‍വാസിയേയും പൊലീസ് അറസ്റ്റ് ചെയ്തു.