പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു.
ബെംഗളൂരു: പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു.
ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം. സന്തോഷ്, സഞ്ജന ദമ്ബതികളുടെ മൂന്നാമത്തെ മകള്‍ സാന്നിധ്യയാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍നിന്ന് വേര്‍പെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്.
സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അപകടം. കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.