പാലക്കാട്ട് പനി ബാധിച്ച്‌ കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

May 12, 2024
56
Views

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരി മരിച്ചു. അമ്ബലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്.

രാവിലെ 10:45ഓടെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെസ്റ്റ് നൈല്‍ പനി ബാധിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മെയ് 5 ന് വീട്ടില്‍ വെച്ച്‌ ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *