എന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സ്ത്രീകളാണ്; സ്ത്രീകള്‍ ഏതറ്റം വരെയും ദ്രോഹിക്കും; ബാലചന്ദ്രന്‍ ചുള്ളിക്കാട്

December 23, 2021
153
Views

സ്ത്രീകളെ കുറിച്ച് പലയിടത്തും മോശമായി സംസാരിക്കാന്‍ കാരണം തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സ്ത്രീകളാണെന്ന് നടനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ചെറുപ്പത്തില്‍ വീട്ടിലുള്ള സ്ത്രീകള്‍ നന്നായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഏതു സ്ത്രീയെ കാണുമ്പോഴും അമ്മയെയും അമ്മൂമ്മയെയുമെല്ലാം ഓര്‍മ വരുമെന്നും ചുള്ളിക്കാട് പറയുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകളിലേയ്ക്ക്;

‘എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്,’ ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷെ തന്റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്.

കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടികാലത്ത്. എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും.

ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയേയും അമ്മുമ്മയേയും ഓര്‍മ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ത്ഥം. അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്കെന്റെ അമ്മയേയും സ്ത്രീകളെയും അങ്ങനെ പുകഴ്ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ- പുരുഷഭേദമില്ല.

സീരിയലുകളില്‍ പലപ്രശ്നങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നോവലുകളില്‍ വയലന്‍സ് കൈകാര്യം ചെയ്യുന്നത്ര സീരിയലുകളില്‍ ഇല്ല. ഒരു സീരിയലിലും പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള നായകനില്ല. ഒരു സീരിയലിലും ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ വലിച്ചെറിയുന്ന ഭര്‍ത്താവില്ല. ഒരു സീരിയലിലും മനുഷ്യനും മൃഗവുമല്ലാത്ത ആളില്ല. കഥകളിയില്‍ കാണിക്കുന്നതുപോലെ മടിയില്‍ കിടത്തി മാറ് പിളര്‍ന്ന് ചോരക്കുടിക്കുന്ന വയലന്‍സില്ല.

രജസ്വലയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുവന്ന് തുണി അഴിക്കുന്ന പരിപാടി ഒരു സീരിയലിലും കാണിക്കാറില്ല. വസ്ത്രാക്ഷേപം അടക്കം കഥകളി രംഗത്ത് കാണിക്കുന്ന വയലന്‍സിന്റെ ഏഴയലത്ത് സീരിയലിലെ വയലന്‍സ് വരില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *