സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

January 27, 2024
47
Views

സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്. കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്. കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.

കരുമം സ്വദേശിയായ വിമുക്ത ഭടന്റെ പരാതിയിലാണ് കേസെടുത്തത്. തിരുവിതാംകൂര്‍ സമൃദ്ധി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന സ്ഥാപനം രൂപീകരിച്ചായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

കരുമം സ്വദേശിയായ വിമുക്ത ഭടനാണ് അവസാനം ഇയാളുടെ തട്ടിപ്പിന് ഇരയായയത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതോടെ പരാതിക്കാരനായ ഐസക്ക് മത്തായി സ്ഥാപനത്തില്‍ അന്വേഷിച്ചെത്തി. അപ്പോഴേക്കും തോംസണ്‍ സ്ഥാപനം പൂട്ടി മുങ്ങി. തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. ഐസക്ക് മത്തായി കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവ് വിഡി സതീശനും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്.

തോംസണ്‍ ലോറന്‍സ് മുന്‍പും സമാനമായി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. ആലപ്പുഴ, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വനിതാ സംഘങ്ങളുടെ പേരില്‍ നൂറുകണക്കിന് പേരെ ഇയാള്‍ കബളിപ്പിച്ചിരുന്നു. ഈ കേസില്‍ പുനലൂര്‍ പൊലീസ് തോംസണെ അറസ്റ്റ് ചെയ്തിരുന്നു. ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗിച്ച്‌ കുടുംബശ്രീ മാതൃകയില്‍ വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വായ്പ തരപ്പെടുത്തി കൊടുക്കുമെന്ന് വിശ്വസിപ്പിച്ച്‌ പതിനായിരങ്ങള്‍ പിരിച്ചെടുത്ത ശേഷം മുങ്ങുകയാണ് ഇയാളുടെ രീതി. തിരുവനന്തപുരത്തും ഇയാള്‍ ഏജന്റുമാരെ ഉപയോഗിച്ച്‌ നിക്ഷേപകരെ വലയിലാക്കി പണം തട്ടുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *