പൊതുമേഖലാ ബാങ്കുകള്‍ക്ക് 22ന് ഉച്ചയ്ക്ക് 2.30 വരെ അവധി

January 20, 2024
30
Views

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ജനുവരി 22ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ജനുവരി 22ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചു.

ധനകാര്യ സ്ഥാപനങ്ങള്‍, റീജണല്‍ റൂറല്‍ ബാങ്ക് എന്നിവയ്ക്കും പകുതി ദിവസം അവധിയായിരിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. പ്രാണപ്രതിഷ്ഠ ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഒട്ടേറെ ജീവനക്കാർ രാജ്യവ്യാപകമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകള്‍. കേന്ദ്രസർക്കാർ ഓഫീസുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും 22ന് പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *