ചര്‍മ്മം ആരോഗ്യമുള്ളതാക്കാൻ ഏറ്റവും നല്ല മാര്‍ഗം മികച്ച ഭക്ഷണം കഴിക്കുക എന്നതാണ്.
ചര്‍മ്മം ആരോഗ്യമുള്ളതാക്കാൻ ഏറ്റവും നല്ല മാര്‍ഗം മികച്ച ഭക്ഷണം കഴിക്കുക എന്നതാണ്. ശരിയായ ഭക്ഷണം ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുണകരമാണ്.
ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
നല്ലതുപോലെ കൊഴുപ്പടങ്ങിയ സാല്‍മണ്‍, അയല, ചാള എന്നിങ്ങനെയുള്ള മീനുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
മധുരക്കിഴങ്ങും ഇതുപോലെ സ്കിന്നിന്റെ ആരോഗ്യത്തിനായി കഴിക്കാവുന്നൊരു ഭക്ഷണമാണ്.
ഓറഞ്ച്, ചീര, ക്യാരറ്റ് എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങളിലും ബീറ്റ കെരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
വാള്നട്ടസും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്
അവക്കാഡോയും ചര്‍മ്മത്തിന്റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി കഴിക്കാവുന്നതാണ്.