ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി വേലികളില്‍ തേനീച്ച കൂടുകള്‍ സ്ഥാപിക്കാനൊരുങ്ങി അതിര്‍ത്തി സുരക്ഷാ സേന.
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി വേലികളില്‍ തേനീച്ച കൂടുകള്‍ സ്ഥാപിക്കാനൊരുങ്ങി അതിര്‍ത്തി സുരക്ഷാ സേന. വേലികള്‍ മുറിച്ച് പശുക്കളെ കടത്തുന്നത് തടയാനും മറ്റു കുറ്റകൃത്യങ്ങള്‍ തടഞ്ഞ് ഗ്രാമവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമാണ് പുതിയ പദ്ധതിയ്‌ക്ക് സുരക്ഷാ സേന തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നാദിയ ജില്ലയില്‍ തേനീച്ച കൃഷി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ഇതിനോടകം തന്നെ തേനീച്ചകളെ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഇവ വേലിയില്‍ സ്ഥാപിക്കുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന്’ കീഴില്‍ നവംബര്‍ 2-നാണ് പദ്ധതി ആവിഷ്‌കരിച്ചത്. വേലികളില്‍ തേനീച്ച കൂടുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം ഔഷധ സസ്യങ്ങളും പൂന്തോട്ടങ്ങളും ചുറ്റും നിര്‍മ്മിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പ്രദേശത്തെ കര്‍ഷകര്‍ കൂടുതലായും തേനീച്ച കൃഷികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമവാസികളില്‍ നിന്നും വളരെ ഊഷ്മളമായ പ്രതികരണമാണ് ലഭിച്ചതെന്നും തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രദേശവാസികള്‍ക്ക് തേൻ എടുക്കുന്ന സമയത്ത് ഇത് വിനിയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.