മുരിങ്ങയില ജ്യൂസിന്റെ ഗുണങ്ങള്‍

February 8, 2022
115
Views

മുരിങ്ങയില തോരനാക്കിയും കറിയാക്കി കഴിക്കുന്നവര്‍ ജ്യൂസാക്കി കഴിച്ചാല്‍ ഗുണം കൂടുതലാണ്. അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്തടിച്ച്‌ അരിച്ചെടുത്ത് ഉപയോഗിക്കാം. നാരങ്ങാനീര് ചേര്‍ക്കുന്നത് രോഗപ്രതിരോധഗുണം വര്‍ദ്ധിപ്പിക്കും.ദോഷകാരികളായ ടോക്സിനുകളെ നീക്കം ചെയ്യാന്‍ ഈ പാനീയത്തിന് കഴിവുണ്ട്. ചര്‍മകോശങ്ങള്‍ക്കു യൗവനം നല്കി ചര്‍മ്മത്തെ തിളക്കത്തോടെയും രക്തപ്രസാദത്തോടെയും നിലനിറുത്തുന്നു.

ഇതിലെ ആന്റിഓക്സിഡന്റുകള്‍ കരള്‍, തലച്ചോര്‍ എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഫ്രീറാഡിക്കലുകളെ നിയന്ത്രിച്ച്‌ മാരകരോഗങ്ങളെ തടയും. ധാരാളം പ്രോട്ടീനുകളുള്ളതിനാല്‍ മസിലുകള്‍ക്ക് ഉറപ്പ് നല്‍കും. വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കും ചെയ്യും.

ഇരുമ്പിന്റെ സമ്പന്നമായ കലവറയായതിനാല്‍ വിളര്‍ച്ച തടഞ്ഞ് ഉന്മേഷം പകരും. പ്രമേഹരോഗികള്‍ മുരിങ്ങയില ജ്യൂസ് വെറുംവ യറ്റില്‍ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറയ്‌ക്കും. വിശപ്പു കുറയ്ക്കുന്നതിനാല്‍ അമിതഭക്ഷണം തടഞ്ഞ് പൊണ്ണത്തടി ഒഴിവാക്കാം.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *