ഇലയും ചെറിയ തണ്ടും ചേർത്ത് ചീര അരിയുന്നതു പോലെ അരിയുക. പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് വറ്റൽ മുളക് മുറിച്ചിട്ട് മൂക്കുമ്പോൾ അരിഞ്ഞ ഇല വഴറ്റി കുറച്ച് തിരുമ്മിയ തേങ്ങയും ഒരു നുള്ള് മഞ്ഞൾ പൊടിയും രണ്ട് കഷണം ചെറിയ ഉള്ളിയും ഒരു നുള്ള് ജീരകവും എരിവിന് വേണ്ട കാന്താരി മുളകും ചേർത്ത് ചതച്ച് ചേർത്തിളക്കിയെടുക്കുക.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
അതേസമയം മണിത്തക്കാളിയിൽ ധാരാളം ഔഷധ ഗുണങ്ങൾ ഒളിച്ചിരിപ്പുണ്ട്. പ്രക്യതി ചികിത്സയിലും ആയുർവേദത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്നു. മണിത്തക്കാളി ശരീരത്തിലെ വിഷാംശത്തെ പുറം തള്ളുന്നു.
ആന്റി ബാക്ടീരിയ ഗുണമുള്ളതിനാൽ ബാക്ടീരിയയ്ക്ക് കാരണമാകുന്ന പല രോഗങ്ങളെയും ഇത് പ്രതിരോധിക്കും. തൊണ്ടയിലുണ്ടാകുന്ന അണുബാധ, തൊണ്ടവേദന ഇവയ്ക്കെല്ലാം നല്ല ഒരു പരിഹാരം കൂടിയാണ് മണിത്തക്കാളി. കുടൽപ്പുണ്ണ്, വായ് പുണ്ണ് ഇവയ്ക്കെല്ലാം ഉത്തമ ഔഷധമാണ് മണിത്തക്കാളി.
ഇലയും കായും ഹൃദയത്തിന്റേയും കരളിന്റേയും ആരോഗ്യത്തിന് ഉത്തമം. പലതരം ചർമരോഗങ്ങൾക്കും പരിഹാരം. മണിത്തക്കാളിച്ചെടിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ കുട്ടികളിലെ പനി മാറും. ഇലയും കായുമാണ് ഭക്ഷ്യയോഗ്യം. കായ് പഴുക്കുമ്പോൾ നല്ല കറുപ്പ് നിറമാണ്. ഒരു കായിൽത്തന്നെ നിറയെ(നൂറോളം)വിത്തുകളുണ്ടാകും.