അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50.66 കോടി രൂപ (2.5 കോടി ദിർഹം) മലപ്പുറം സ്വദേശിയുടെ പേരിൽ 15 പേർ ചേർന്നെടുത്ത ടിക്കറ്റിന് ലഭിച്ചു. തിരൂർ കടുങ്ങാക്കുണ്ട് വരസനാൽ മുക്കിലപീടിക ചെറവല്ലൂർ സ്വദേശി മൂത്താട്ട് വാസുണ്ണിയുടെ മകൻ ഹരിദാസനും 12 മലയാളികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും ഒരു പാക്കിസ്ഥാനിയും ചേർന്നായിരുന്നു ടിക്കറ്റെടുത്തത്. അൽഐനിൽ ഫയർ അലാറം, ഫയർ ഫൈറ്റിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് ഹരിദാസ്.
കൊടുങ്ങല്ലൂർ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം. അമ്മേ രക്ഷിക്കണേ എന്നും സമ്മാനം ലഭിച്ചാൽ തന്റെ 8 സെന്റ് ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്താണ് ടിക്കറ്റെടുത്തതെന്നും വാക്കു പാലിക്കുമെന്നും ഹരിദാസൻ പറഞ്ഞു. എത്ര അധ്വാനിച്ചാലും ഇത്ര വലിയ തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഹരിദാസ് പറഞ്ഞു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50.66 കോടി മലപ്പുറം സ്വദേശിയുടെ പേരിലെടുത്ത ടിക്കറ്റിന്
January 5, 2022