വെട്ടിയ വെട്ട് മഴു മറന്നാലും മരങ്ങള്‍ മറക്കാറില്ല: പ്രകോപനവുമായി ബിനീഷ് കോടിയേരി

January 11, 2022
122
Views

എറണാകുളം: ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അഡ്വ. ബിനീഷ് കോടിയേരി. ‘വെട്ടിയ വെട്ട് മഴു മറന്നാലുും മരങ്ങള്‍ മറക്കാറില്ല.’ എന്നാണ് ബിനീഷ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. പ്രകോപനപരമായ നിരവധി കമന്റുകളാണ് ബിനീഷിന്റെ പോസ്റ്റിലുള്ളത്.

‘കൊന്ന് തീര്‍ക്കലാണ് അവരുടെ ഉദ്ദേശം. ചത്ത് തീരണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.’ എന്നാണ് ഷമീര്‍ എന്നയാള്‍ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘കാലത്തിന്റെ മുന്നില്‍ കണക്ക് ചോദിക്കാതെ കടന്നുപോയ ചരിത്രം ഇല്ല.’ ആദര്‍ശ് കടലുണ്ടി എന്നയാള്‍ കമന്റ് ചെയ്തു. ‘കടം വെയ്ക്കാതെ വാങ്ങിയത് തിരികെകൊടുത്തുതന്നെ പോണം.’ എന്നാണ് നാസിം മടവൂര്‍ എന്നയാളുടെ കമന്റ് ഇതായിരുന്നു.

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ക്യാമ്ബസിനു പുറത്തുവെച്ച്‌ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണ് ധീരജിനേയും മറ്റ് രണ്ടുപേരെയും കുത്തിയത്. അതേസമയം ധീരജിനെ കുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പോലീസ് പിടികൂടി. ബസ് യാത്രക്കിടയിലാണ് നിഖിനിലെ പിടികൂടിയത്.

ഇടുക്കി കരിമണലില്‍ ബസില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളെ ആക്രമിച്ച ശേഷം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഇടുക്കി ഗവ എഞ്ചിനീയറിങ്ങ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊലപാതകം. ഏഴാം സെമസ്റ്റര്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ധീരജ്. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *