ത്രിപുര ബിജെപിയില്‍ വിമതനീക്കം; രണ്ട് എംഎല്‍എമാര്‍ രാജിവെച്ചു, ഡല്‍ഹിയിലേക്ക്

February 7, 2022
117
Views

ന്യൂഡെൽഹി: ത്രിപുരയിൽ മുൻ ആരോഗ്യ മന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിൽ ബിജെപിയിൽ വിമത നീക്കം. സുദീപ് റോയ് ബർമനും അനുയായിയായ ആശിഷ് കുമാറും എംഎൽഎ സ്ഥാനം രാജിവെച്ചു. ഇരുവരും ഡെൽഹിയിലേക്ക് തിരിച്ചു. സുദീപ് റോയ് ബർമനുമായി അടുത്ത കൂടുതൽ എംഎൽഎമാർ വരും ദിവസം ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സുദീപ് റോയ് ബർമനും ആശിഷ് കുമാറുമാണ് നിലവിൽ നിയമസഭാ അംഗത്വം രാജിവെച്ചിരിക്കുന്നത്. ത്രിപുരയിലെ ബിജെപി സർക്കാരിനെതിരായ വിമർശനം വിമത എംഎൽഎമാർ അടുത്തിടെ രൂക്ഷമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇവർ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചിട്ടുണ്ട്.

വിമതർ കോൺഗ്രസിലോ തൃണമൂൽ കോൺഗ്രസിലോ ചേരുമെന്നാണ് വിവരം. മുഖ്യമന്ത്രി ബിപ്ലബ് ദേവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2019-ലാണ് സുദീപ് റോയ് ബർമന് മന്ത്രിസ്ഥാനം നഷ്ടമായത്. തുടർന്ന് അദ്ദേഹം വിമത നീക്കങ്ങൾ സജീവമാക്കുകയായിരുന്നു. ത്രിപുരയിൽ 2023 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾ.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *