വ്രതം എടുത്ത് മാലയിട്ട് ശബരിമല ശ്രീധർമ്മശാസ്താവിന്‍റെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് അയ്യപ്പ ദർശനം നടത്തുവാനോ പമ്പയിൽ പോലും
എത്തുവാനുള്ള ക്രമീകരണങ്ങൾ
ഒരുക്കാത്ത പിണറായി വിജയൻയാനും,
സിപിഐഎമ്മും നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാരിന്റെ വീഴ്ചക്കെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. അകാരണമായി മാർച്ചിന് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.അതിനെയും പ്രതിരോധിച്ച് സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസിന്റെ കാരണമായ മർദ്ദനത്തെ തുടർന്ന് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചത്തിനെ തുടർന്ന്
ജില്ലാ പ്രസിഡന്റ് ആർ.സജിത്തിനെ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ്
സി.ആർ.പ്രഫുൽ കൃഷ്ണ, വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്
ജില്ല പ്രസിഡന്റ് ആർ.സജിത്ത്,
പൂവച്ചാൽ അജി, അഭിജിത്,കിരൺ, രാമേശ്വരം ഹരി,അനന്തുവിജയ്, ശ്രീലാൽ,അമൃതപ്രതീഷ്, അനീഷ്, വഞ്ചിയൂർ വിഷ്ണു, മാണിനാട് സജി, പ്രസാദ്,സുമോദ് , വിപിൻ കോവളം, നിഖിൽ, ശ്യാം ബൈജു, വിഷ്ണു, രഞ്ജൻ , ബിനു, തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
അടിയന്തരമായി അയ്യപ്പഭക്തർക്ക്
ദർശനത്തിനുള്ള മുഴുവൻ സംവിധാനം ഒരുക്കിയില്ല എന്നുണ്ടെങ്കിൽ സംസ്ഥാന മന്ത്രിമാരുടെ ഉല്ലാസയാത്ര പത്തനംതിട്ട എത്തുമ്പോൾ യുവമോർച്ച എന്താണ് അറിയും എന്ന് പറഞ്ഞു..