ചൈനീസ് ചാരന്മാരുടെ വക്രദൃഷ്ടി കേരള വർമ്മ കോളേജിൽ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

September 15, 2021
570
Views

ചൈനീസ് ചാരന്മാരുടെ വക്രദൃഷ്ടി കേരള വർമ്മ കോളേജിൽ
ചൈനീസ് അഞ്ചാം പത്തിക്കാർ കേരളത്തിൽ ചെനയുടെ മുഖം മിനുക്കി വെള്ളപൂശുന്നു.
ചൈന കമ്മൂണിസ്റ്റ് പാർട്ടിയുടേയും ചൈന ഗവണ്മേന്റിന്റേയും സാമ്പത്തിക സഹായം മേടിച്ച് ചൈനക്ക് വേണ്ടി പ്രചാരവേല നടത്തുന്നത് ദേശദ്രോഹം:
ഗാൽവൻ സംഭവവും അഫ്ഗാൻ സംഭവവും ചൈനയുടെ തനിനിറം പുറത്ത് കൊണ്ടുവന്നതാണ്. ഇതിന് മറപിടിച്ച് ചൈന സർക്കാരിനെ പിന്തുണക്കുന്ന സി പി എം ബുദ്ധികേന്ദ്രമാണ് ഇതിന് പിന്നിൽ ചൈനയുടെ പി ആർ വർക്ക് ആണ് ഈ പരിപാടി. സി പി എം സംസ്ഥന സെക്രട്ടറി വിജയ രാഘവന്റെ ഒത്താശയോടെയാണ് കോളേജ് പ്രിൻസിപ്പൽ ഉത്കണ്ഠ രേഖപ്പെടുത്തിയ പരിപാടി ബാഹ്യമായ സിപിഎം സമ്മർദ്ദം മൂലം നടക്കുന്നത്. ചൈനയുടെ പി ആർ ആയി CPM സെകട്ടറി മാറിയിരിക്കുന്നു. ഈ പരിപാടിയുടെ സംഘാടകൻ പ്രൊഫ പ്രമോദ് തിവ്ര എസ് എഫ് ഐനേതാവായിരുന്നു.

പലപ്രാവിശ്യം ചൈന ഗവണ്മേന്റിന്റെ സ്പോൺസർഷിപ്പിൽ ചൈന സന്ദർശിച്ച വ്യക്തിത്വമാണ്.
എന്നാൽ സി പി എം പിന്തുണയോടെയുള്ള ഈ അഞ്ചാം പത്തി ചാരപ്രവർത്തനത്തെ കുറിച്ച് കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരുംഅന്വേഷിക്കണം. ഇത് പഠനമല്ല വാഴ്ത്തലാണ്.

ഇന്ന് അന്തർദേശീയമായി ചൈനയുടെ സമീപനം ലോക രാജ്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. കോവിഡും , അഫ്ഗാനും ഗാൽവൻ ഏറ്റുമുട്ടലും ഇന്ത്യൻ സൈനീകരെ ക്രൂരമായി വധിച്ചതിലും ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഭാരത സർക്കാർ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ചൈനയുടെ പണം മേടിച്ച് മുഖം മിനുക്കുന്നത്.

കേരള വർമ്മ കോളേജിൽ ദേവസ്വം ബോർഡ് അറിയാതെ ഡിപ്പാർട്ട്മെന്റിലെ മറ്റ് അദ്ധ്യാപകരുടെ എതിർപ്പ് വകവെക്കാതെ ചൈനീസ് ചാരന്മാരായ ചില JNU സാരഥികളുടെ രാജ്യ വിരുദ്ധ സമീപനം നടക്കുന്നതിൽ പ്രതിഷേധം ഉണ്ടാകണം

യഥാർത്ഥ ചൈനയെ അറിയിക്കാനാണ് ഈ പരിപാടി എന്ന് പറയുന്നു. ഇത് ആരുടെ ലക്ഷ്യമാണ്. ചൈനയെ ഗ്ലോറിഫൈ ചെയ്യുന്നത് പാക്കിസ്ഥാനെ ഗ്ലോറിഫൈ ചെയ്യുന്നതിന് തുല്യം ഇതിനെതിരെ രാജ്യ സ്നേഹികൾ ഏതിർക്കണം. പ്രതികരിക്കണം.

ബി ഗോപാലക്യഷ്ണൻ , ഭാരതീയ ജനതാ പാർട്ടി

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *