കേരളത്തിൽ ഭീകരവാദ സംഘടനകളുടെ നെറ്റ് വർക്ക് പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ച സാഹചര്യത്തിൽ ഈ സംഘടനകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പടുത്തണമെന്ന് ബിജെപി നേതാവ് അഡ്വ: ബി ഗോപാല കൃഷ്ണൻ. ഒപ്പം നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമം പാസ്സാക്കാൻ മുഖ്യമന്ത്രി തായ്യാറാണൊ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പ്;
മതപരിവർത്തനവുമായി ബന്ധപ്പെട്ട് ലോക ഭീകരവാദ സംഘടനകളുടെ നെറ്റ് വർക്ക് കേരളത്തിലുണ്ടന്ന് മുഖ്യമന്ത്രി സമ്മതിച്ച സാഹചര്യത്തിൽ ഈ സംഘടനകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പടുത്തണം.
ലൗ ജിഹാദും നാർകോട്ടിക് ജിഹാദും ഇല്ലന്ന് ഒരു ഭാഗത്ത് മുഖ്യമന്ത്രി പറയുമ്പോൾ മറുഭാഗത്ത് മതപരിവർത്തനം നടത്തിയ ശേഷം ഐസ്സ് ഭീകര സംഘടനിയിലേക്ക് 28 മലയാളികൾ കുടിയേറിയെന്ന് മുഖ്യമന്ത്രി സമ്മതിച്ച സാഹചര്യത്തിൽ. മതപരിവർത്തനത്തിൽഭീകര സംഘടനയുടെ പങ്കാളിത്തം അടങ്ങിയ കൂടുതൽ വിശദ വിവരങ്ങൾ മുഖ്യമന്ത്രി തുറന്ന് പറയാൻ തയ്യാറാകണം. മാത്രമല്ല ലൗ ജീഹാദും നാർകോട്ടിക് ജീഹാദും ഇല്ലന്ന് ഉറപ്പുണ്ടെങ്കിൽ നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമം പാസ്സാക്കാൻ മുഖ്യമന്ത്രി തായ്യാറാണൊ എന്ന് വ്യക്തമാക്കണം ഗാന്ധിജി ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട കാര്യം ആണ് മതപരിവർത്തന വിരുദ്ധ നിയമം. കേരളത്തിൽ മതപരിവർത്തനം നടത്തി ലോക ഭീകര സംഘടനകളിലേക്ക് കുടിയേറിയവരുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി രേഖപ്പെടുത്തുമ്പോൾ അവരെല്ലാം ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം നടത്തിയ ശേഷമാണ് ഭീകരസംഘടനയിലേക്ക് കൂടിയേറിയിട്ടുള്ളത് . ഈ കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഭീകരസംഘടനകൾ മതപരിവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു. എങ്ങിനെയാണ് ? എത് ഏജൻസി വഴിയാണ് ? ഭീകരവാദപ്രവർത്തനം കേരളത്തിൽ മതപരിവർത്തനത്തിന് സഹായിക്കുന്നതെന്ന് പറയാനുള്ള ബാദ്ധ്യതയും മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി ഭീകര സംഘടനകളുടെ കേരളത്തിലെ പ്രവർത്തനത്തിന്റെ വിശദ വിവരങ്ങൾ പുറത്ത് വിടണം’ മുൻ ഡിജീ പി മാർ പറഞ്ഞത് ശരിയല്ലന്ന് ഇതിന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി ഇന്ന് ഐസ്സ് മത ഭീകരതയിലക്ക് കേരളത്തിൽ നിന്ന് 28 പേർ പോയി എന്നത് കേവല ലാഘവത്തോടെ പറയുന്നത് ശരിയല്ല. വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകണം’ മുൻ ഡി.ജി.പിമാർ പറഞ്ഞ ഭീകരവാദ പ്രവർത്തനങ്ങളെ സാധൂകരിക്കുന്ന മുഖ്യമന്ത്രി മത ഭീകര വാദ സംഘടനകളെ നിയന്ത്രിക്കാനൊ വിശദാംശങ്ങൾ വെളിപ്പടുത്താനൊ ശ്രമിക്കാത്തത് അവരുമായിട്ടുള്ള രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായിട്ടാണൊ എന്ന് ന്യായമായും സംശയിക്കുന്നു. ഇല്ലങ്കിൽ നിർബന്ധിതമതപരിവർത്തന വിരുദ്ധ നിയമം പാസ്സാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം