മുഖക്കുരുവിന് കാരണം ബുദ്ധിമുട്ടിലാണോ? എന്നാല്‍ പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു ‘ഹെല്‍ത്തി’ പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്.
മുഖക്കുരുവിന് കാരണം ബുദ്ധിമുട്ടിലാണോ? എന്നാല്‍ പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു ‘ഹെല്‍ത്തി’ പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്.
മല്ലി, പനിനിര്‍ പൂവിതളുകള്‍, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകള്‍. മല്ലിയിലുള്ള ആന്റി-ഓക്സിഡന്റ്സും മറ്റ് ചില ചര്‍മ്മത്തിലെ പാടുകളും അഴുക്കും നീക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ കോശങ്ങളില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും മല്ലി പ്രയോജനപ്രദമാണ്. പനിനീര് പൂവിതളുകളാകട്ടെ, വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്ബന്നമാണ്. ഇവയാകട്ടെ ചര്‍മ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും വേണ്ട ഘടകങ്ങളുമാണ്. കറിവേപ്പില ചര്‍മ്മത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് ചെറിയ കേടുപാടുകളോ പ്രതിരോധിക്കുന്നതിന് സഹായകമാണ്.
ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നത് എന്നറിയാം.
വളരെ ലളിതമാണ് ഇത് ചെയ്യാൻ. മൂന്ന് ചേരുവകളും കൂടി ഒന്നിച്ചിട്ട് അല്പം വെള്ളം തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചതിന് ശേഷം വാങ്ങിയെടുത്ത് അരിച്ച് വെള്ളം മാത്രം മാറ്റിയെടുക്കണം. പാനീയം തയ്യാര്‍